അങ്കണവാടിയിലേയ്ക്ക് പോയ ജീവനക്കാരിയെ അടിച്ചുവീഴ്ത്തി.. സ്വർണ്ണ മാല കവർന്നു..സംഭവം…

അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. കോഴിക്കോട് ഇരിങ്ങണ്ണൂരിലാണ് സംഭവം. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

Related Articles

Back to top button