കൊല്ലത്ത് 14 കാരി ഏഴ് മാസം ഗർഭിണി.. 19 കാരൻ പോക്സോ കേസില്‍ അറസ്റ്റിൽ…
കൗമാരക്കാരി ഏഴ് മാസം ഗർഭിണിയാണെന്ന പരാതിയിൽ, 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.കുളത്തൂപ്പുഴയിലാണ് സംഭവം.
പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി