ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു…

ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പടിഞ്ഞാറങ്ങാടി ഭാഗത്തെ കരിങ്കൽ ക്വാറിയിൽ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളർന്ന് വീഴുകയായിരുന്നു.

ഉടൻ തന്നെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പടിഞ്ഞാറങ്ങാടിയിൽ ഐൻടിയുസി ചുമട്ട് തൊഴിലാളിയായിരുന്ന ശൈലേഷ് രണ്ട് വർഷം മുൻപാണ് ഈ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.

Related Articles

Back to top button