ഇന്നത്തെ കോൺഗ്രസ് പാർട്ടിക്ക് അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചിരിക്കുന്നു : എം ടി രമേശ്‌

മാവേലിക്കര : ഇന്നത്തെ കോൺഗ്രസ് പാർട്ടിക്ക് അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്‌ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അമ്പതാം വർഷകത്തിന്റെ ഭാഗമായി ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സദസ്സ് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി അധികാരത്തിന് വേണ്ടി പൗര സ്വതന്ത്രത്തെ ബലികഴിചെങ്കിൽ അവരുടെ ഇന്നത്തെ തലമുറ അധികാരത്തിനായി രാജ്യത്തെ തന്നെ ഒറ്റ്‌ കൊടുക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ അഭിമാന വിജയത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസുകാരുടെ അസ്വസ്ഥത അതാണ്‌ തെളിയിക്കുന്നത്. നെഹ്‌റു കുടുംബത്തെ അംഗീകരിക്കാത്തവർക്ക് കോൺഗ്രസിൽ നിലനിൽപ്പില്ല. അതിന്റെ തെളിവാണ് ശശിതരൂരിനോടുള്ള കോൺഗ്രസിന്റെ സമീപകാല നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷനായി. ചടങ്ങിൽ അടിയന്തരാവസ്ഥ വിരുദ്ധ പോരാളി ഇ.എൻ നന്ദകുമാർ രചിച്ച അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരം എന്ന ഗ്രന്ഥ പരിചയവും നടന്നു. ജില്ലാ ഇൻചാർജ് എൻ.ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ അനൂപ്, പി.ബി അഭിലാഷ് കുമാർ, കൃഷ്ണകുമാർ രാംദാസ്, മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, നേതാക്കന്മാരായ ബിപിൻ.സി ബാബു, അഡ്വ.കെ.വി അരുൺ, ഡി.വിനോദ് കുമാർ, സി.ദേവാനന്ദ്, സജി കുരുവിള, രമേശ്‌ കൊച്ചുമുറി, സതീഷ് ചെറുവല്ലൂർ, ശ്രീരാജ് ശ്രീവിലാസം, അനിൽ വള്ളികുന്നം, കെ എസ്.വിനോദ് കുമാർ, അഡ്വ.പീയൂഷ്‌ ചാരുംമൂട്, വിനീത് ചന്ദ്രൻ, മോഹിനി ശിവദാസൻ, സുനിത രാജു, ധന്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button