LDFന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാർ…എം സ്വരാജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസിന്റെ ചില കൂലിപ്പണി നിരീക്ഷകരാണെന്നും എം സ്വരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ളാദിക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു.