പശ്ചിമേഷ്യന്‍ സംഘര്‍ഷം.. വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി… യാത്രക്കാർ ദുരിതത്തിൽ….

ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും വീണ്ടും അടക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് സര്‍വീസുകളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ സര്‍വീസ് നടത്തേണ്ടിയിരുന്നതായിരുന്നു ഇവ.

ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലേയ്ക്കുള്ള കുവൈറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍, ഷാര്‍ജയിലേയ്ക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളും റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ചില സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും വീണ്ടും നിര്‍ത്തലാക്കുകയാണ് ഉണ്ടായത്. സാധാരണ നിലയിലേയ്ക്ക് ആകണമെങ്കില്‍ കുറേക്കൂടി സമയമെടുക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button