ഖത്തറിൽ ഇറാന്റെ ആക്രമണം.. ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം…

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.ഇറാക്കിലെ അമേരിക്കൻ താവളം ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബഹറൈനിൽ സുരക്ഷാ സൈറൻ മുഴങ്ങിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിൽ ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button