മോഷണത്തിനിടെ വീട്ടുടമയെ നിലവിളക്ക് കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചു.. കരുനാഗപ്പള്ളി സ്വദേശി പിടിയിൽ…

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരുക്കേൽപ്പിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഷൊർണൂർ പൊലീസ് പിടികൂടി.കരുനാഗപ്പള്ളി കാട്ടിൽക്കടവ് തട്ടാശേരി വീട്ടിൽ സുനിൽകുമാർ (36) ആണ് പിടിയിലായത്. 2018 ഓഗസ്റ്റിൽ വാടാനാംകുറുശ്ശി സ്വദേശി ഗിരീഷിൻ്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ പ്രതിയെ വീട്ടുടമ പിടികൂടിയിരുന്നു. എന്നാൽ പ്രതിയായ സുനിൽകുമാർ രക്ഷപ്പെടുന്നതിനായി സമീപത്തുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വീട്ടുടമയായ ഗിരീഷിൻ്റെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

കേസിൽ മുൻപ് പിടികൂടിയ സുനിൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് കോടതി ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു

Related Articles

Back to top button