നിലമ്പൂര്‍ ഉപതതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റേത് ‘നാണം കെട്ട വിജയമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍….
നിലമ്പൂര്‍ ഉപതതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന് അന്‍വര്‍ വിജയമൊരുക്കിയിട്ടും ഭൂരിപക്ഷം ഇതാണെങ്കില്‍ യുഡിഎഫിന്റേത് നാണംകെട്ട വിജയമാണെന്ന് പറയേണ്ടി വരുമെന്ന് പത്മജ കുറിച്ചു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ ഉള്ള വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചതെന്നും ഇതിനൊപ്പം വര്‍ഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷന്‍ നേതാക്കളും നിലമ്പൂരില്‍ ഇറങ്ങിയിരുന്നുവെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.