ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ഗാന്ധി….

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ഗാന്ധി എം പി. ഒരു ടീമായി പ്രവർത്തിച്ചുവെന്നും അതാണ് ഈ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ‘സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും, ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. എല്ലാത്തിനുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടന മൂല്യങ്ങളിലും, പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിലും നിങ്ങൾക്കുള്ള വിശ്വാസം നമ്മുടെ മുന്നോട്ടുള്ള വഴികാട്ടിയായിരിക്കും’, പ്രിയങ്ക കൂട്ടിച്ചേർത്തു.

Related Articles

Back to top button