LDF, UDF വോട്ടുകളിൽ വിള്ളൽ.. വോട്ട് ഉയർത്തി ബിജെപി…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ. അൻവർ ഒന്നാം റൗണ്ടിൽ ഒറ്റയ്ക്ക് നേടിയത് 1558 വോട്ട്. ബിജെപി ക്ക്‌ ഒന്നാം റൗണ്ടിൽ 79 വോട്ടിന്റെ കുറവ്. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ ബിജെപി വോട്ട് ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയത് 1367 വോട്ടുകൾ. ഇത്തവണ 1800 ന് അടുത്തേക്ക് വോട്ട് നേടി.

2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽ‍ഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു.

അതേസമയം ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button