പഹൽ​ഗാം ഭീകരാക്രമണം…2 പേർ അറസ്റ്റിൽ…അറസ്റ്റിലായത്….

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി. ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ‌ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

Related Articles

Back to top button