പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്‍കിയത് നാടന്‍ ബോംബ്.. പൊട്ടിച്ച് ആഘോഷം.. വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്….
പിറന്നാള്‍ ആഘോഷം കെങ്കേമമാക്കാന്‍ നാടന്‍ ബോംബ് എറിഞ്ഞു പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ട് ടൗണില്‍ താമസിക്കുന്ന ദീപക് (21) ആണ് അറസ്റ്റിലായത്. ദീപകിന്റെ ജന്മദിനം വീട്ടില്‍ ആഘോഷിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിച്ചത്.ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നു ബോംബ്. കേക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍സമ്മാനമായി നല്‍കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചുതന്നെ ബോംബ് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.