ഒൻപത് വയസുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു.. 26 കാരന് കഠിന തടവ്…

ഒൻപത് വയസുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര പുതിയതെരു കിൺറവിള പുരയിടം വീട്ടിൽ ബിനോയ് (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി കെ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയപ്രകാരവും ശിക്ഷ വിധിച്ചത്.

2022 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂടാടി മൂത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ താമസിക്കുന്ന ഷെഡിലേക്ക് കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button