കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ 19കാരൻ മുങ്ങി മരിച്ചു…

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കടയ്ക്കൽ മതിര തോട്ടുമുക്ക് അഭിജിത്ത് ഭവനിൽ അഭിജിത്താണ് മരിച്ചത്. കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോളായിരുന്നു അപകടം.

വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. കുളത്തിൽ ആഴത്തിൽ പെട്ടുപോയ അഭിജിത്തിനെ നാട്ടുകാരാണ് കരയ്‌ക്കെത്തിച്ചത്. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button