ഓടിക്കൊണ്ടിരിക്കെ വണ്ടിയിൽ നിന്നും പുക, കാർ മരത്തിലിടിച്ച് നിർത്തി, പിന്നാലെ
വാഴൂർ പുളിക്കൽകവലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചങ്ങനാശ്ശേരി തുരുത്തി സ്വദേശി കുറ്റിക്കൽ വീട്ടിൽ മോൻസിയുടെ വാഹനമാണ് തീ പിടിച്ച് കത്തിയത്. വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മോൻസി കാർ മരത്തിലിടിച്ച് നിർത്തുകയായിരുന്നു. ആർക്കും പരിക്ക് ഇല്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു