കുറ്റ്യാടി പോക്സോ കേസ്….പ്രതി അജ്‌നാസിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ
കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി 18കാരൻ. 17 വയസുമുതൽ എംഡിഎംഎയും കഞ്ചാവും നൽകി തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അജ്നാസിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും യുവാവ് പറഞ്ഞു.
പലർക്കും ഇരകളെ എത്തിച്ച് നൽകാൻ നിർദ്ദേശിച്ചെന്നും അജ്നാസിന് പല ഉന്നതരുമായി ബന്ധമുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. അജ്നാസ് കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടെന്നും പലർക്കും ഇരകളെ എത്തിച്ചു നൽകാൻ തന്നോട് നിർദേശിക്കുമായിരുന്നുവെന്നും യുവാവ് പറഞ്ഞു.