എണ്ണ പൂര്‍ണമായും ഒഴിവാക്കേണ്ട.. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കും 5 എണ്ണകള്‍…

നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല എന്നതാണ് സത്യം.എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകൾ ഏതൊക്കെയെന്ന് നോക്കാം…
നെയ്യ്
മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണ്. നെയ്യില്‍ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണ പാകം ചെയ്യുന്നത് തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിൽ മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTS) ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) റിപ്പോർട്ട് പ്രകാരം, MCTS ശരീരത്തിൽ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു.
എള്ളെണ്ണ
എള്ളെണ്ണ സന്ധികളുടെയും ചർമത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പുഷ്ടമായ എള്ളെണ്ണ ഇന്ത്യൻ പാചകരീതിക്ക് മികച്ച ഓപ്ഷനാണ്.
നിലക്കടല എണ്ണ
നിലക്കടല എണ്ണയിൽ ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ സസ്യ സ്റ്റിറോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ഉപയോഗിക്കുന്നത് ഹൃദയത്തിന് അനുയോജ്യമാണ്.
കടുകെണ്ണ
കടുകെണ്ണയില്‍ ഒമേഗ-5 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.