സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി…
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു.
ഡോ. വിനയ് ഗോയലിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ഗുഡ്സ് ആന്റ് സർവീസ് ടാക്സ് അഡീ. ഡയറക്ടറുടെ അധിക ചുമതലയും നൽകി.