ബെംഗളൂരു-കണ്ണൂർ ബസ് മൈസൂരു ഹൈവേയിൽ കേടായി..’പകരം ബസില്ല’…19 യാത്രക്കാരെ പെരുവഴിയിലാക്കാൻ ശ്രമം..
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന സ്വകാര്യ ബസ് കേടായി വഴിയിൽ കുടുങ്ങി. പകരം വാഹനം ഏർപ്പാട് ചെയ്യാൻ ബസ് ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനേ സാധിക്കൂവെന്നും പകരം ബസ് ലഭ്യമാക്കാനാവില്ലെന്നും ബസ് ജീവനക്കാർ നിലപാടെടുത്തെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ബെംഗളൂരു മൈസൂരു ഹൈവേയിലാണ് ബസ് കുടുങ്ങിക്കിടക്കുന്നത്. 19 യാത്രക്കാരാണ് ബസിലുള്ളത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ബെംഗളൂരുവിൽ നിന്ന് ബസ് യാത്ര പുറപ്പെട്ടത്. ഇന്ന് വൈകുന്നേരം 4 മണിയോടെ കണ്ണൂരിൽ എത്തേണ്ടതായിരുന്നു ബസ്