വീട്ടിലെ പാറ്റ ശല്യം ഒഴിവാക്കാൻ.. ചില പൊടിക്കൈകൾ വെള്ളരികൊണ്ട്….

ബാത്റൂം, അടുക്കള, തുണികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ പാറ്റകൾ കയറാത്ത സ്ഥലങ്ങളില്ല.ഭക്ഷണത്തിൽ വന്നിരുന്നാൽ ഇത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ വീട്ടിൽ നിന്നും പാറ്റയെ തുരത്തേണ്ടത് അത്യാവശ്യമാണ്. വെള്ളരി ഉപയോഗിച്ച് പാറ്റയെ എളുപ്പത്തിൽ പമ്പകടത്താൻ സാധിക്കും. കാരണം വെള്ളരിയുടെ ഗന്ധം പാറ്റകൾക്ക് മറികടക്കാൻ കഴിയാത്തതാണ്. പാറ്റയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.

ബാക്കിവന്ന വെള്ളരി കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഇത് കുഴമ്പു രൂപത്തിലാക്കിയെടുക്കാം. മുറിയുടെ കോണുകൾ, ക്യാബിനറ്റിന്റെ അടിഭാഗങ്ങൾ, അടുക്കള ഡ്രെയിൻ തുടങ്ങി പാറ്റ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ അരച്ച വെള്ളരിയിട്ടുകൊടുക്കാം. ഇതിനെ മറികടക്കാൻ പാറ്റയ്ക്ക് സാധിക്കില്ല.അല്ലെങ്കിൽ,

വെള്ളരി നന്നായി അരച്ചെടുത്ത് ദ്രാവകമായും ഉപയോഗിക്കാൻ സാധിക്കും. ഇത് ഒരു പാത്രത്തിലാക്കി പാറ്റകൾ വരുന്ന സ്ഥലത്ത് വെച്ചാൽ മതി. പാറ്റയുടെ ശല്യം കുറഞ്ഞ് കിട്ടും. അതേസമയം ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഇടയ്ക്കിടെ ഈ ലായനി മാറ്റികൊടുക്കാൻ മറക്കരുത്.

Related Articles

Back to top button