മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം..ഒടുവില്‍ നിലമ്പൂരിലെ ചക്കിക്കുട്ടിയമ്മ വോട്ടുചെയ്തു…
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ഒടുവില്‍ നിലമ്പൂരിലെ ചക്കിക്കുട്ടിയമ്മ തന്റെ വോട്ടവകാശം വിനിയോഗിച്ചു. രാവിലെ മുതല്‍ മതിയായ രേഖകളില്ലാത്തതിനാല്‍ വോട്ട് ചെയ്യാനാകാതെ ബൂത്തിനു മുന്നില്‍ കാത്തിരിക്കുകയായിരുന്നു എഴുപത്തിനാലുകാരിയായ ചക്കിക്കുട്ടിയമ്മ.
റേഷന്‍ കാര്‍ഡ് റേഷന്കടയിലാണെന്നും വോട്ടര്‍ ഐഡി എവിടെയാണെന്ന് അറിയില്ലെന്നും ചക്കിക്കുട്ടിയമ്മ പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ ജില്ലാ കളക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപെടലുണ്ടായി. റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മകന് തന്നെ വോട്ടര്‍ ഐഡി കണ്ടെത്തി ബൂത്തിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് ചക്കിക്കുട്ടിയമ്മയ്ക്ക് വോട്ടവകാശം വിനിയോഗിക്കാനായത്.