ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു…
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു. കുന്നിക്കോട് വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തെൻമലയിലേക്ക് പോയ ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. യാത്രക്കാരെ ഇറക്കുന്നതിനായി മുന്നിൽ പോയ ബസ് നിർത്തി. പിന്നാലെയെത്തിയ ബസ് ബ്രേക്കിട്ടെങ്കിലും മഴ പെയ്ത് റോഡ് നനഞ്ഞ് കിടന്നതിനാൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.