മിൽമയെ അനുകരിച്ച വിൽപ്പന നടത്തിയ കമ്പനിക്ക് പിഴ എത്രയെന്നോ…

തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച പാലുല്‍പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി. മില്‍ന എന്ന കമ്പനിയാണ് മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും വിപണിയില്‍ എത്തിച്ചത്. പിന്നാലെ മില്‍മ പരാതി നല്‍കുകയായിരുന്നു.

മില്‍മയ്ക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉള്‍പ്പടെ കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടിയുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു.

Related Articles

Back to top button