പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ.. ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് പൊലീസ്.. സംഭവം….

ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് 250 രൂപ പിഴ ചുമത്തിയത്.

പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റൂറൽ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്ന് റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ലഭിച്ചില്ല.

മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. പിഴ നോട്ടീസിൽ ഇലക്ട്രിക്ക് സ്കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് വിലയിരുത്തൽ.

Related Articles

Back to top button