എഡിജിപി എംആര്‍ അജിത്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം…

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ സർക്കാർ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ല എന്ന റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്

ഇതേ ക്ലീൻ ചിറ്റ് റിപ്പോർട്ട് തന്നെയാണ് കോതിയിൽ വിജിലൻസ് ഹാജരാക്കിയതും. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട കോടതി വാദം പരിഗണിച്ചപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആദ്യ പരിശോധന നടത്തിയത് എം.ആർ അജിത് കുമാറിന്‍റെ കീഴുദ്യോഗസ്ഥരാണെന്നും അതിനാൽ ആ അന്വേഷണത്തിൽ കൃത്യമായ കണ്ടെത്തലുകൾ ഉണ്ടാവില്ലെന്നുമുള്ള വാദം ഉള്‍പ്പെടെയാണ് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. അനധികൃത സ്വത്തുസമ്പാദന ആരോപണമാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.

Related Articles

Back to top button