കേരളത്തിലെത്തിയത് മലയാളികളായ 3 പേര്‍ക്കൊപ്പം..കർണാടക സ്വദേശിയായ യുവതിയെ…
കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മലയാളികളായ മൂന്നു പേർക്കൊപ്പമാണ് മൈസൂരിൽ നിന്ന് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം