ദേശീയപാതയിലെ കുഴിയില്‍ വീണു.. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം…
ദേശീയ പാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണു മരിച്ചത്. കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ഇരുചക്ര വാഹനം വീഴുകയായിരുന്നു.
ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ് മരിച്ച നാണു.കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാണുവിനെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.