അഹമ്മദാബാദ് വിമാനദുരന്തം…രഞ്ജിതക്കെതിരെയുള്ള അധിക്ഷേപ കമൻ്റ്….പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം…

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സംഭവം .സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്‍കും. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേയ്ക്ക് കടക്കും.

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി സൂപ്രണ്ടായ പവിത്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പിന്നാലെയാണ് സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ജാതിവിരുദ്ധവും കടുത്ത സ്ത്രീവിരുദ്ധവുമായ പരാമര്‍ശമാണ് ഫേസ്ബുക്ക് കമന്റിലൂടെ ഇയാള്‍ രഞ്ജിതയ്‌ക്കെതിരെ നടത്തിയത്. പിന്നാലെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പവിത്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button