കോവിഡ്; ആലപ്പുഴയില്‍ രണ്ടു മരണം…
കോവിഡ് ബാധിച്ച് ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. ചമ്പക്കുളം സ്വദേശിയായ 67-കാരനും കുത്തിയതോട് സ്വദേശിനിയായ 78-കാരിയുമാണ് മരിച്ചത്. ഇരുവരും മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തതോടെ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ദ്രുതകര്‍മസേന യോഗം ചേര്‍ന്നു. ജില്ലയില്‍ മേയ് മുതല്‍ ഇതുവരെ 359 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 143 പേര്‍ നിരീക്ഷണത്തിലാണ്.