ലാലേട്ടന് മുന്നില്‍ വരെ അഭിനയിച്ചു.. പക്ഷെ മഞ്ജുവിന് മുന്നിൽ വിറച്ചു.. എന്തൊരു നടിയാണ് അവർ…
മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ലാല്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച് പിന്നീട് നടനായി മാറുകയായിരുന്നു ലാല്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലാലിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു നടിയുടെ മുന്നില്‍ താന്‍ പതറിപ്പോയിട്ടുണ്ടെന്നാണ് ലാല്‍ പറയുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മഞ്ജു വാര്യരാണ് ആ നടി.
ലാല്‍ വില്ലന്‍ വേഷത്തിലെത്തിയ ചിത്രമാണ് കന്മദം. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ നായകനും നായികയും. ആ സിനിമയിലെ ഒരു രംഗത്തില്‍ അഭിനയിക്കവെ മഞ്ജു വാര്യരുടെ പ്രകടനത്തിന് മുന്നില്‍ താന്‍ വിറച്ചു പോയെന്നാണ് ലാല്‍ പറയുന്നത്.
”പതറിപ്പോയ സംഭവം ഉണ്ടായിട്ടുണ്ട്. കന്മദം എന്ന സിനിമയില്‍ ഞാനും മഞ്ജു വാര്യരുമുള്ള സീനിലാണത്. മഞ്ജു വാര്യരുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു പെര്‍ഫോമന്‍സിന്റെ ഭാഗമായി അവരെ ഫെയ്‌സ് ചെയ്യുമ്പോള്‍ അവര്‍ ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോള്‍ ശരിക്കും വിറച്ചു പോയി. നമുക്ക് അങ്ങ് എത്താന്‍ പറ്റില്ല, എന്തൊരു ആര്‍ട്ടിസ്റ്റാണെന്ന് ചിന്തിച്ചു. എന്നാല്‍ ലാലുമായി തലേ ദിവസങ്ങളിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു. ഒരുപക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം. ഇത് ഞാന്‍ വല്ലാതെ വിഷമിച്ചു പോയി” എന്നാണ് ലാല്‍ പറയുന്നത്.