സമീപത്തെ മുളങ്കൂട്ടത്തിലൂടെ..അങ്കണവാടിയിലെ മേൽക്കൂരയിൽ കണ്ടെത്തിയത്…
പാലക്കാട് മണ്ണാ൪ക്കാട് കരിമ്പ പള്ളിപ്പടിയിൽ അംഗനവാടിയിൽ പാമ്പിനെ കണ്ടെത്തി. വൈകീട്ട് മൂന്ന് മണിയോടെ അധ്യാപികയാണ് മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. മഴ അവധിയായതിനാൽ വിദ്യാ൪ത്ഥികളില്ലാത്തതിനാൽ അപകടം ഒഴിവായി. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. സമീപത്തെ മുളങ്കൂട്ടത്തിലൂടെയാകാം പാമ്പ് കെട്ടിടത്തിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിന് രേഖാമൂലം പരാതി നൽകിയിട്ടും മുളങ്കൂട്ടം വെട്ടി മാറ്റിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്