ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്..

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്

തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു

Related Articles

Back to top button