യുഡിഎഫ് ജയിക്കുമെന്ന് എല്‍ഡിഎഫുകാര്‍ക്കുപോലും അറിയാം..

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് എല്‍ഡിഎഫുകാര്‍ക്കുപോലും അറിയാമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അതുകൊണ്ട് എല്‍ഡിഎഫ് പല പ്രഖ്യാപനങ്ങളും പ്രലോഭനങ്ങളും നല്‍കുകയാണെന്നും അതിന്റെ നിയമവശത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. തോല്‍വി അറിഞ്ഞ മുന്നണിയായി എല്‍ഡിഎഫ് മാറിയെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പരിഹസിച്ചു. നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നും ഷൗക്കത്ത് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് നടത്തിയതിന് തനിക്കെതിരെ വനംവകുപ്പ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇതേ കേന്ദ്ര നിയമമുളളപ്പോള്‍ തന്നെ വന്യജീവി ആക്രമണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നു. പ്രശ്‌നമുണ്ടാകുമ്പോള്‍ അതിവേഗം പരിഹരിച്ചിരുന്നെന്നും അന്നും ഇന്നും അതേനിയമം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും നിരവധി സ്വതന്ത്രന്മാര്‍ മത്സരിക്കുന്നുണ്ടെന്നും അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button