24 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. മരണത്തില്‍ ദുരൂഹത…
യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കൊഡ്‌ല മൊഗുരുവിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഡ്പു ബീഡു സ്വദേശി ഭരത് (24) ആണ് മരിച്ചത്.വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഭരത് ആത്മഹത്യ ചെയ്യില്ലെന്നും ഭരതിന്‌റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം പൊലീസ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും.