അനാവശ്യ റിസ്‌ക് എടുക്കരുത്, കൈ കെട്ടിയുള്ള നീന്തല്‍ പ്രകടനങ്ങള്‍ അപകടം…

നീന്തല്‍ പ്രകടനങ്ങളില്‍ അനാവശ്യമായ പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷ്യം ചെയ്യുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിക്കുന്ന (swimming ) പ്രകടനാത്മകമായ പരിപാടികള്‍ അനാവശ്യ റിസ്‌ക് എടുക്കുന്ന രീതിയാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. ആലുവയില്‍ കയ്യും കാലും കെട്ടി പെരിയാര്‍ നീന്തികടന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചാണ് മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്.

കേരളത്തില്‍ ഒരു വര്‍ഷം ആയിരത്തി മുന്നൂറിലധികം ആളുകള്‍ ആണ് മുങ്ങി മരിക്കുന്നതായാണ് കണക്കുകള്‍. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നീന്തല്‍ പ്രകടനമായി മാറുകയും കൈ കൂട്ടിക്കെട്ടിയുള്‍പ്പെടെ നീന്തുന്ന രീതികള്‍ അവലംബിക്കുന്നതും തെറ്റായ രീതിയാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. നീന്തല്‍ പരിശീലനം സുരക്ഷിതമായി ചെയ്യേണ്ട ഒന്നാണ്. അത് അങ്ങനെ മാത്രമാണ് ചെയ്യേണ്ടത്. അതിനപ്പുറത്ത് അനാവശ്യമായ റിസ്‌ക് എടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു

Related Articles

Back to top button