ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു.. അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്..

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്ക്കെതിരെയാണ് ഡിഇഒയുടെ നടപടി. സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്.

സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ച‍ർക്കെതിരെ ഉയ‍ർന്നിരുന്ന പരാതി. അതേസമയം സംഭവത്തിൽ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും, അതിനാൽ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്. വിഷയത്തിൽ ടീച്ചറോട് വിശദീകരണം തേടിയിരുന്നുവെന്നും പ്രധാനാധ്യാപിക കൂട്ടിചേർത്തു.

Related Articles

Back to top button