മാവേലി എക്സ്പ്രസ്സിൽ തീയും പുകയും.. ട്രെയിൻ ഓടിയത് 2 മണിക്കൂർ വൈകി…
മാവേലി എക്സ്പ്രസ്സിൽ തീയും പുകയും.രാത്രി 12:30 ഓട് കൂടിയാണ് മാവേലി എക്സ്പ്രസ്സിൽ തീയും പുകയും ഉയർന്നത്. ബ്രേക്കിന്റെ ഭാഗത്തുനിന്നും തീപ്പൊരി ഉയർന്നതിനെ തുടർന്ന് ട്രെയിൻ ചേർത്തല സ്റ്റേഷനിൽ നിർത്തിയിട്ടു. ട്രെയിനിന്റെ വീലിൽ നിന്ന് അസാധാരണ ശബ്ദവും പുറത്തുവന്നിരുന്നു. സ്ഥലത്തേക്ക് ആലപ്പുഴയിൽ നിന്ന് ടെക്‌നീഷ്യന്മാർ എത്തി.
തീ ഉണ്ടായ ഭാഗത്ത് പരിശോധന നടത്തി. അസാധാരണമായ ശബ്‍ദത്തോടെയാണ് ട്രെയിൻ ഓടുന്നത്. മാവേലി എക്സ്പ്രസ്സ് എറണാകുളത്ത് എത്തിച്ച് വിദഗ്ധ പരിശോധന നടത്താൻ തീരുമാനിച്ചു. മാവേലി എക്സ്പ്രസ് 2 മണിക്കൂർ 22 മിനുട്ട് വൈകിയാണ് ഓടുന്നത്.