മാരകായുധവുമായി യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ…
യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി പള്ളിക്കണ്ടി സ്വദേശി അമാൻ റോഷനെ (25) ആണ് ബത്തേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്
ഇക്കഴിഞ്ഞ 12 ന് രാത്രിയായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ബത്തേരിയിലെ മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്. തടഞ്ഞു നിർത്തി മാരകായുധം ഉപയോഗിച്ച് മർദിച്ചപ്പോൾ വലത് പുരികത്തിന് മുകളിൽ എല്ല് തകർന്ന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മർദ്ദനമേറ്റയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.