കൂനൂര്‍ നഗരത്തില്‍ കരടി.. കോത്തഗിരിയില്‍ പുലി.. മഴയ്ക്കൊപ്പം ആശങ്ക സൃഷ്ടിച്ച് വന്യമൃഗങ്ങൾ..
തമിഴ്‌നാട് നീലഗിരി കുനൂര്‍ നഗരത്തില്‍ കരടി ഇറങ്ങി. സിംസ് പാര്‍ക്കിന് സമീപമാണ് കഴിഞ്ഞദിവസം കരടി എത്തിയത്. അതേ സമയം നീലഗിരി കോത്തഗിരിയില്‍ പുലിയുമിറങ്ങി. പെരിയാര്‍ നഗറിന് സമീപം റോഡിലാണ് പുലിയെത്തിയത്.
പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുലിയിറങ്ങിയതിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നീലഗിരി ബധര്‍ക്കാട് കാട്ടാനയുമിറങ്ങി.സ്‌കൂള്‍മട്ടത്തിനു സമീപം ജനവാസ മേഖലയിലാണ് കാട്ടാനയിറങ്ങിയത്