എംവി ഗോവിന്ദന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്..

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി. പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ പ്രതികരിച്ചില്ലെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ‌ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു

ജമാഅത്തെ ഇസ്ലാമി പഹൽഗാം വിഷയത്തിലിറക്കിയ പ്രസ്താവന കൂടി പങ്കുവെച്ചാണ് പ്രതികരണം. വിഷയത്തിൽ എംവി ഗോവിന്ദനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. പഹൽഗാം ആക്രമണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി നിലപാട് സ്വീകരിച്ചില്ല എന്ന പ്രസ്താവനക്കെതിരെയാണ് നിയമനടപടി. വ്യാജ പ്രചാരണമാണ് എംവി ഗോവിന്ദൻ നടത്തിയതെന്ന് നോട്ടീസിൽ പറയുന്നു. പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്

Related Articles

Back to top button