ഈ സ്കൂളിന് 18 മുതൽ 23 വരെ നീണ്ട അവധി.. മറ്റു സ്കൂളുകൾക്ക്…
ജൂൺ 19ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികൾക്കുമായി പോളിംഗ് സാമഗ്രികളുടെയും ഇവിഎം/ വിവി പാറ്റ് മെഷീനുകളുടെയും വിതരണ സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് ജൂൺ 18 മുതൽ 23 വരെയും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂൺ 18, 19 തീയതികളിലും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
അതിനിടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, 2 വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.