ശബ്ദരേഖ വൈറലായതോടെ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാക്കൾ.. പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി.. നടപടി…

സമ്മേളനകാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കും. ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കൾ രംഗത്ത് .കമല സദാനന്ദനും കെഎം ദിനാകരനുമാണ് ബിനോയ് വിശ്വത്തോട് ഖേദം പ്രകടിപ്പിച്ചത്.

അതേസമയം വിവാദത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടികളിലും നിലപാടുകളിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതാക്കളുടെ സംഭാഷണത്തിലുണ്ടായിരുന്നത്.സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചിരുന്നത് . പറവൂര്‍ മേഖലയിലെ വിഭാഗീയതയുടെ ബാക്കി എന്ന നിലയിൽ പുറത്ത് വന്ന ശബ്ദരേഖ സംസ്ഥാന നേതൃത്വം കാണുന്നതും വളരെ ഗൗരവത്തോടെയാണ്.

Related Articles

Back to top button