അഹമ്മദാബാദ് ദുരന്തത്തെ കുറിച്ച് വ്യോമയാന വിദഗ്ധൻ….
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. 230 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിലെ ഒരാളൊഴികെ മറ്റെല്ലാവരും മരണപ്പെട്ടു എന്നാണ് നിലവിലെ വിവരം. വിമാനം ഇടിച്ചുകയറിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ എട്ടോളം വിദ്യാര്‍ത്ഥികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവും കമ്പനി ഏറ്റെടുക്കും. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായ നാശനഷ്ടങ്ങളും പരിഹരിക്കും.
ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഔദ്യോഗികമായ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, അപകടത്തില്‍ പെട്ട എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ എന്ന വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്റെയും പിന്നീട് അഗ്നിഗോളമായി മാറുന്നതിന്റെയും ചില വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഈ വീഡിയോകളില്‍ നിന്നും ചില അപകടകാരണങ്ങളെ കുറിച്ചുള്ള സൂചന ലഭിക്കുന്നുണ്ടെന്നാണ് വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്.