40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്കൂട്ടര്‍ കണ്ടെത്തി.. 8 ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.. തട്ടിപ്പ് ഇങ്ങനെ…

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപയും തട്ടിയെടുത്ത് പ്രതി ഷിബിൻ ലാൽ രക്ഷപ്പെട്ട സ്കൂട്ടർ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നുമാണ് സ്കൂട്ടർ കണ്ടെത്തിയത്. വാടകക്കെടുത്ത സ്കൂട്ടറാണ് കവർച്ച നടത്താൻ ഉപയോഗിച്ചത്. സംഭവത്തിൽ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന് നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്.
തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരന് പുറത്തിറങ്ങിയ സമയത്ത് ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്കൂട്ടറില്‍ കടന്നുകളഞ്ഞു എന്നതാണ് കേസ്.കാറിൽ പിന്നാലെ പോയെങ്കിലും ഇട റോഡിൽ കടന്നതിനാൽ പിന്തുടരാനായില്ല. ഇസാഫ് ബാങ്ക് ജീവനക്കാർ പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു.


