പട്ടികജാതിക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം.. സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം…

പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയതായി പരാതി . ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി.സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്.

കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്‌സിഎസ്ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി.സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു.

Related Articles

Back to top button