സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്.. ‘ബൗണ്‍സര്‍മാര്‍’ പിടിയില്‍.. പിടിയിലാകുമ്പോൾ മൂവരും…

സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ എംഡിഎംഎയുമായി പിടികൂടി.തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ദേശീയപാതയിൽ മുട്ടത്തെ ഫ്‌ളാറ്റിലെ ഏഴാംനിലയിലെ മുറിയിൽ നിന്ന് എ.ഡിഎംഎയുമായി ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറിൽ നിന്നാണ് വിപിൻ പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.ലഹരിക്കേസുകള്‍ വ്യാപകമായതോടെ സിനിമാ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. പരിശോധന ശക്തമാക്കിയതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാരുടെ കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.പിടിയിലായവര്‍ക്ക് പിന്നില്‍ വലിയ ലഹരി ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്

Related Articles

Back to top button