രാത്രി പൊതുജനങ്ങള്‍ക്ക് ശല്യമായി ബഹളം; പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് കണ്ടെടുത്തത്…
വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തരുവണയില്‍ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ആസാം സ്വദേശി ഷാസഹാന്‍ അലി(22) യില്‍ നിന്നാണ് പൊലീസ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രി ഇയാള്‍ ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്
ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവിന്‍റെ അരയില്‍ ഒളിപ്പിച്ച നിലയില്‍ 0.10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പൊലീസ് പിടിച്ചെടുത്തു. വെള്ളമുണ്ട എസ്എച്ച്ഒ ടികെ മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്