പാതിരാത്രി കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്.. അറസ്റ്റിലായത് അയൽവാസി.. പക…
കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രദേശവാസിയായ ഒരാളാണ് കടകൾ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് കല്ലേക്കാട് കടകൾ കത്തിയ സംഭവത്തിലാണ് വഴിത്തിരിവ് ഉണ്ടായത്. തെക്കുമുറി വി രാധാകൃഷ്ണനെ നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കടകൾ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകൾ കത്തി നശിച്ചത്. രാത്രിയായതിനാൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആളപായമുണ്ടായില്ല.