തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യം തേടി കൃഷ്ണകുമാറും ദിയയും…

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻ‌കൂർ ജാമ്യ ഹർജി നൽകി. ഇവർക്കെതിരെ ​ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൻമേൽ കേസെടുത്തിരിക്കുന്നത്.

അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേയാണ് കൃഷ്ണകുമാറും മകൾ ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരി​ഗണിക്കുന്ന കാര്യത്തിൽ കോട‌തി തീരുമാനമെടുക്കും.

Related Articles

Back to top button